സന്തോഷ പെരുനാളിന് കേരളത്തിന് സന്തോഷ് ട്രോഫി സ്വന്തം

മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ കളികാണാനെത്തിയ കാൽ ലക്ഷത്തിലധികം വരുന്ന ഫുട്ബോൾ പ്രേമികൾക്ക് കേരളത്തിൻ്റെ ചുണക്കുട്ടൻമാർ വീണ്ടും മലപ്പുറത്തിൻ്റെ മണ്ണിൽ വെച്ച് സന്തോഷ് ട്രോഫി സമ്മാനിച്ചിരിക്കുന്നു.  നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് 15-ാം ഫൈനലില്‍ കേരളത്തിന്റെ ഏഴാം കിരീട നേട്ടം.

കൈവിട്ട് പോയെന്ന് കരുതിയിടത്ത് നിന്ന് ആതിഥേയരെ തിരിച്ചുകൊണ്ടുവന്ന താരങ്ങൾ കേരളത്തിന് നൽകിയത് പെരുന്നാൾ സമ്മാനം. നിശ്ചിതസമയം മത്സരം ഗോൾ രഹിതസമനിലയിലായിരുന്നു.105ാം മിനിറ്റിൽ ദിലീപ് ഒറോണിലൂടെ ബംഗാൾ മുന്നിലെത്തി. തുടരെ ലഭിച്ച അവസരങ്ങൾ പാഴായതോടെ തോൽവിമുന്നിൽക്കണ്ട കേരളത്തെ 116ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ പകരക്കാരൻ മുഹമ്മദ് സഫ്നാദ് കളിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായി. ഷൂട്ടൗട്ടിൽ ബംഗാളിന്റെ രണ്ടാമത്തെ കിക്ക് പുറത്തേക്കു പോയി.

കളിയിലുടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയപ്പോള്‍ അധിക സമയത്ത് കാണികളെ ഞെട്ടിച്ച് 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നിലൂടെ ബംഗാള്‍ മുന്നിലെത്തിയത്‌. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ കേരളം സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 116-ാം മിനിറ്റില്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. നൗഫലിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് സഫ്നാദ് കേരളത്തിന്റെ സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളുടെ പട്ടികയില്‍ ഇപ്പോഴിതാ 2022 ഉം ഇടം പിടിച്ചിരിക്കുന്നു. 46 ഫൈനലുകളുടെയും 32 കിരീടങ്ങളുടെയും പെരുമയുള്ള ബംഗാളിനെതിര ടൂര്‍ണമെന്റില്‍ രണ്ടു വിജയങ്ങള്‍ നേടാനായി എന്നത് കേരള ടീമിന്റെ കരുത്തിന് തെളിവാകുന്നു. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് ഏറ്റുമുട്ടിയ നാലു ഫൈനലുകളില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

 

നിർണ്ണായക ഗോൾ

 

സ്റ്റേഡിയത്തിലെ വിജയാഘോഷം

 

Share
error: Content is protected !!