ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. സൌദിയിൽ വിപുലമായ ആഘോഷപരിപാടികൾ
വിശുദ്ധ റമദാനിന്റെ മുപ്പത് ദിനങ്ങൾ പൂർത്തിയാക്കിയശേഷം ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് തുടക്കമായി. സൗദിയിൽ വിപുലമായ ആഘോഷ പരിപാടികളാണ് അധികൃതർ ക്രമീകരിച്ചിട്ടുള്ളത്. ഒമാനിൽ 29 ദിവസങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ, ഖത്തർ, ബഹറൈൻ, കുവൈത്ത്, സൌദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും.
സൌദിയുടെ തെരുവോരങ്ങളും നഗരങ്ങളുമെല്ലാം അലങ്കാര ലൈറ്റുകൾകൊണ്ടും മറ്റും അലങ്കരിച്ചിട്ടുണ്ട്. ജിദ്ദ സീസൺ 2022 ന്റെ പ്രവർത്തനങ്ങൾ ഗംഭീര പരിപാടികളോടെ കിംഗ് റോഡിലെയും കിംഗ് അബ്ദുൾ അസീസ് സ്ട്രീറ്റിലെയും ജിദ്ദ ആർട്ട് പ്രൊമെനേഡിൽ ആരംഭിക്കും. ഇത് പെരുന്നാൾ ദിവസം മുതൽ തുടർച്ചയായി 3 ദിവസം നീണ്ടുനിൽക്കും. ഇവിടെ വെടിക്കെട്ട് രാത്രി 9.30നാണ്. ജിദ്ദ വാട്ടർഫ്രണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിനത്തിൽ വിവിധ ഡ്രോൺ ഷോകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ജിദ്ദയിൽ ഇന്ന് മുതൽ രണ്ട് മാസത്തേക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. ജിദ്ദയിൽ രാത്രി 9.30നും മറ്റു നഗരങ്ങളിൽ രാത്രി 9 മണിക്കുമാണ് വെടിക്കെട്ട്. കൂടാതെ നിരവധി കലാ-വിനോദ പരിപാടികളും ഉണ്ടായിരിക്കും.
പെരുന്നാളിൻ്റെ ആദ്യ ദിവസം ഒൻപത് മണിക്കാണ് സിർക്യു ഡു സോലെയിൽ ഏരിയയിൽ ആദ്യത്തെ അന്താരാഷ്ട്ര സർക്കസ് പ്രകടനങ്ങൾ. ഷോ രണ്ട് മണിക്കൂർ നീണ്ടുനിൽക്കും, രണ്ടാമത്തെ പ്രദർശനം 9 മണിക്ക് ചൊവ്വാഴ്ചയാണ്. വെളളിയാഴ്ച രണ്ട് പ്രദർശനങ്ങളുണ്ടായിരിക്കും. ആദ്യ പ്രദർശനം വൈകുന്നേരം 4 മുതൽ 6 വരെയും, രണ്ടാമത്തെ പ്രദർശനം രാത്രി 9 മുതൽ 11 മണിവരെയുമാണ്.
ആരംഭിക്കുന്നതിനോടൊപ്പമാണ് ഉദ്ഘാടന ചടങ്ങ്, ഷോ രണ്ട് മണിക്കൂർ നീണ്ടുനിൽക്കും, രണ്ടാമത്തെ പ്രകടനം (ചൊവ്വാഴ്ച) നടക്കും. അതേ സമയം, (വെള്ളിയാഴ്ച), (വെള്ളി) എന്നിവ സാക്ഷ്യം വഹിക്കും (അടുത്ത രണ്ട് ഷോകൾ വൈകുന്നേരം നാല് മുതൽ വൈകുന്നേരം ആറ് വരെ ആയിരിക്കും, രണ്ടാമത്തെ ഷോ വൈകുന്നേരം ഒമ്പത് മുതൽ രാത്രി 11 വരെ ആയിരിക്കും.