മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച
കോഴിക്കോട്: കേരളത്തിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ച റമദാൻ 30 പൂർത്തിയാക്കി മെയ് 3ന് ചൊവ്വാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാദിമാർ അറിയിച്ചു.
ഖാദിമാരായ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിഎന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T