മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സ്ത്രീയോട് മോശം വാക്കുകളുപയോഗിച്ചു; അഞ്ച് പേർ അറസ്റ്റിൽ
മദീന: മദീനയിൽ പ്രവാചകൻ്റെ പള്ളിയിലെത്തിയ സ്ത്രീയോട് മോശം വാക്കുകളുപയോഗിച്ച് കയർത്ത് സംസാരിച്ചതിന് അഞ്ച് പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അഞ്ച് പേരും പാക്കിസ്ഥാൻ പൌരന്മാരാണ്. പ്രവാചക പള്ളിയുടെ മുറ്റത്തിരിക്കുകയായിരുന്ന സ്ത്രീയോടും അവരുടെ കൂടെയുള്ളവരോടുമാണ് പ്രതികൾ മോശം വാക്കുകളുപയോഗിച്ച് കയർത്ത് സംസാരിച്ചത്.
സ്ഥലത്തിൻ്റെ പവിത്രതക്കും സന്ദർശകരുടെ സുരക്ഷക്കും എതിരായ നടപടിയാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും, അതിനനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും, അതിനായി ബന്ധപ്പെട്ടവർക്ക് പ്രതികളെ കൈമാറിയതായും റീജിയണൽ പോലിസിൻ്റെ മാധ്യമ വക്താവ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd