ഡ്രൈവിംഗ് ലൈസൻസ് പുതുക്കാത്തവർക്കുള്ള പിഴയെത്ര – സൗദി ട്രാഫിക്

സൗദിയിൽ വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാത്തവർക്കുള്ള പിഴ സംബന്ധിച്ച് ട്രാഫിക് വിഭാഗം വിശദീകരിച്ചു.

കാറുകളുടെ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെട്ട് 60 ദിവസം പിന്നിട്ടാൽ ഓരോ വർഷത്തിനും 100 റിയാൽ വീതം പിഴയടക്കണം. ഇതിന് പുറമെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള 100 റിയാൽ വേറെയും അടക്കേണ്ടതാണ്.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് വാഹനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 400 റിയാലാണ് ബസുകൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ഫീസ് ഈടാക്കുന്നതെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!