വിമാനം വൈകി പറക്കൽ: യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ഫ്‌ളൈനാസ്
റിയാദ്: കഴിഞ്ഞ ദിവസം ചില വിമാനങ്ങൾ വൈകിയത് മൂലം യാത്രക്കാർക്കുണ്ടായ പ്രയാസത്തിൽ ഫ്ലൈനാസ് തങ്ങളുടെ യാത്രക്കാരോട് ക്ഷമാപണം നടത്തി. വിമാനങ്ങളുടെ കാലതാമസമോ റദ്ദാക്കലോ ബാധിച്ച യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്നും ഫ്ലൈനാസ് അറിയിച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് അനുസൃതമായാണ് നടപടി. സൌദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈനാസ്.
മോശം കാലാവസ്ഥയും ചില സാങ്കേതിക തകരാറുകളുമാണ് വിമാനം വൈകാൻ കാരണമായതെന്ന് കമ്പനി വിശദീകരിച്ചു, അത്തരം അടിയന്തര സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയതിന് യാത്രക്കാരെ അഭിനന്ദിച്ചു, കസ്റ്റമർ സർവീസ് ടീം ദുരിതബാധിതരായ യാത്രക്കാരുമായി ആശയവിനിമയം നടത്തുമെന്നും ഫ്ളൈനാസ് അറിയിച്ചു.
ഫ്ളൈനാസ് വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയതായി നിരവധി ഫ്ലൈനാസ് യാത്രക്കാർ ഇന്നലെ പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്പനി വിശദീകരണം നൽകിയത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd