ജിദ്ദാ സീസണ്‍ മെയ് രണ്ടിന് കൊടിയേറും; അറുപത് ദിവസങ്ങളിലായി 2800 പരിപാടികള്‍; ബ്രോഷര്‍ പ്രസിദ്ധീകരിച്ചു

ജിദ്ദ: പെരുന്നാള്‍ ദിനത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ കൊടിയേറുന്ന ജിദ്ദാ സീസണ്‍ വിനോദ പരിപാടികളുടെ വേദികളും സമയക്രമങ്ങളും അടങ്ങുന്ന ഷെഡ്യൂള്‍ പുറത്തിറക്കി.

പെരുന്നാള്‍ ആദ്യ ദിനമായ മെയ് രണ്ടിനാണ് ഈ വര്‍ഷത്തെ ജിദ്ദാ സീസണ്‍ ആഘോഷങ്ങള്‍ക്ക് യവനിക ഉയരുക.

ജിദ്ദ സീസണ്‍ നിര്‍വഹണ വിഭാഗമാണ് പരിപാടികള്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അടങ്ങുന്ന ബ്രോഷര്‍ പ്രസിദ്ധീകരിച്ചത്. 250 പേജുകള്‍ അടഅടങ്ങുന്നതാണ് ബ്രോഷര്‍. 60 ദിവസക്കാലം ഒമ്ബത് വേദികളിലായി മൊത്തം 2800 പരിപാടികളുടെ വിസ്തരിച്ച വിവരങ്ങള്‍ അടങ്ങുന്ന ബ്രോഷര്‍ ജിദ്ദ സീസണ്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. https://jeddahseason.sa/Jeddah_Season_Booklet_2022.pdf

 

സന്ദര്‍ശകര്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ തിരഞ്ഞെടുത്ത് ദൃക്‌സാക്ഷികളാവാന്‍ ബോഷര്‍ സഹായിക്കും.

ലോകോത്തര പ്രദര്‍ശനങ്ങള്‍, വിനോദ ആശ്ചര്യങ്ങള്‍, സംവേദനാത്മക അനുഭവങ്ങള്‍ തുടങ്ങി ജിദ്ദ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ആകര്‍ഷകമായ ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ വര്‍ഷത്തെ ജിദ്ദാ സീസണ്‍. ഷോപ്പുകള്‍, ബസാറുകള്‍ എന്നിവയും യഥേഷ്ടം ഒരുക്കും.

https://jeddahseason.sa/Jeddah_Season_Booklet_2022.pdf

Share
error: Content is protected !!