സൗദിയിൽ നാലാം ഡോസ് വാക്‌സിൻ വിതരണം ആരംഭിച്ചു. നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ആശങ്കയിൽ

സൗദിയിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ബൂസ്റ്റർ ഡോസായിട്ടാണ് നാലാം ഡോസ് വിതരണം ചെയ്യുന്നത്. മൂന്നാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂർത്തിയാക്കിയ അമ്പത് വയസ്സും അതിന് മുകളിലുള്ളവർക്കുമാണ് ഇപ്പോൾ നാലാം ഡോസ് വിതരണം ചെയ്യുന്നത്. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വിഹത്തി ആപ്പ് വഴി വാക്‌സിന് ബുക്ക് ചെയ്യാവുന്നതാണ്.

നേരത്തെ മൂന്ന് ഡോസ് വിതരണം ചെയ്ത ഘട്ടങ്ങളിലും സ്വീകരിച്ചിരിക്കുന്ന രീതി തന്നെയാണ് നാലാം ഡോസിന്റെ വിതരണത്തിലും സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ അമ്പത് വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നതെങ്കിലും ആ വിഭാഗത്തിലുള്ളവർക്ക് കുത്തിവെപ്പ് പൂർത്തിയാകുന്നതോടെ ഘട്ടം ഘട്ടമായി എല്ലാവർക്കും നാലാം ഡോസ് കുത്തിവെപ്പ് നൽകുമെന്നാണ് സൂചന.

വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ നാലാം തരംഗം വ്യാപിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് സൗദിയിൽ വാക്‌സിനേഷൻ ആരംഭിച്ചതെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ നിരീക്ഷണം. എന്നാൽ ഇത് സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഇത് വരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല.

ഇന്ത്യയിലും ഡൽഹി ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ കേസുകൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. കേരളത്തിലും എറണാംകുളത്ത് കേസുകളിൽ വർധനയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശങ്കവേണ്ടതിലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

സൗദിയിൽ നാലാം ഡോസ് കുത്തിവെപ്പ് ആരംഭിച്ചതോടെ പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികളിൽ ആശങ്ക വർധിച്ചു. ഇന്ത്യയിൽ കേസുകൾ വർധിച്ച് വരുന്ന സാഹചര്യവും സൗദിയിൽ നാലാം ഡോസ് വിതരണം ആരംഭിച്ചതുമാണ് പ്രവാസികളിലെ ആശങ്ക വർധിപ്പിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലെന്നും കടുത്ത യാത്രാ നിയന്ത്രണങ്ങളേർപ്പെടുത്തുവാനുള്ള സാധ്യതയില്ലെന്നുമാണ് ആരോഗ്യ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്. കൂടുതൽ മുൻകരുതൽ എന്ന ലക്ഷ്യത്തോടെയായിരിക്കാം നാലാം ഡോസ് വിതരണം ആരംഭിച്ചതെന്നും അഭിപ്രായമുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share

One thought on “സൗദിയിൽ നാലാം ഡോസ് വാക്‌സിൻ വിതരണം ആരംഭിച്ചു. നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ആശങ്കയിൽ

Comments are closed.

error: Content is protected !!