അരക്കോടി ഉംറ പെര്‍മിറ്റുകള്‍ റംസാനില്‍ ഇഷ്യൂ ചെയ്തു. 10 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചു.
മക്ക: റംസാനില്‍ ഇതുവരെ ഉംറ നിര്‍വഹിക്കാന്‍ 50 ലക്ഷം പെര്‍മിറ്റുകള്‍ അനുവദിച്ചതായി സൌദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി. ആഭ്യന്തര തീര്‍ഥാടകരും വിദേശ തീര്‍ഥാടകരും ഇതില്‍പ്പെടും. റംസാന്‍ അവസാനം വരെ ഉംറ നിര്‍വഹിക്കാനായി 65 ലക്ഷം പെര്‍മിറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്.
ബുക്ക് ചെയ്ത സമയത്ത് ഉംറ നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ ബുക്കിംഗ് റദ്ദാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. റദ്ദാക്കിയാല്‍ വീണ്ടും ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്കിംഗ് റദ്ദാക്കാതിരുന്നാല്‍ ആ സ്ഥാനത്ത് ഉംറ നിര്‍വഹിക്കേണ്ടവര്‍ക്കുള്ള അവസരം നഷ്ടപ്പെടുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിദേശ തീര്‍ഥാടകര്‍ക്ക് ഇതുവരെ 10 ലക്ഷത്തിലേറെ ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം വക്താവ് ഹിഷാം സഈദ് പറഞ്ഞു. കോവിഡാനന്തരം വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി ലഭിച്ച ശേഷമുള്ള കണക്കാണിത്.