ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ടിക്കറ്റ് നിരക്ക് കുറച്ചു. ടിക്കറ്റ് ലഭിക്കുന്ന വഴികള്‍ അറിയാം.

ജിദ്ദ: യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ മക്ക-മദീന നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ ട്രയിന്‍ സര്‍വീസിന്‍റെ എണ്ണം വര്‍ധിപ്പിച്ചു. മക്ക-മദീന റൂട്ടില്‍ ഇപ്പോള്‍ ദിവസം 26 സര്‍വീസുകള്‍ ഉണ്ട്.

 

ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ 50 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ നിന്നു മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യാന്‍ നിരവധി യാത്രക്കാരാണ് ഇപ്പോഴുള്ളത്. ജിദ്ദ മക്ക സര്‍വീസില്‍ 69 റിയാല്‍ ആയിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 34 റിയാലാണ്. റംസാന്‍ പ്രമാണിച്ചാണ് ടിക്കറ്റ് നിരക്ക് കുറച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

 

യാത്രക്കാര്‍ സ്റ്റേഷനുകളിലെ സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ വഴിയോ, സെയില്‍സ് ഓഫീസ് വഴിയോ ടിക്കറ്റ് എടുക്കണം. ശേഷം സുരക്ഷാ ചെക്കിംഗ് പൂര്‍ത്തിയാക്കി ട്രയിനില്‍ കയറണം.  ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മുതല്‍ 10 മിനുറ്റ് മുമ്പ് വരെ കയറാം. അധിക ബാഗേജ് അനുവദിക്കില്ല.

 

ഇഷ്യൂ ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനോ, റീഫണ്ട് ചെയ്യാനോ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

 

Share
error: Content is protected !!