ജിദ്ദയില്‍ റമദാന് കഴിഞ്ഞ് പൊളിക്കുന്ന 12 ഏരിയകളില്‍ ഉള്ളവര്‍ക്ക് നഗരസഭയുടെ നോട്ടീസ്
ജിദ്ദ: ജിദ്ദയില്‍ റമദാന് ശേഷം പൊളിച്ച് നീക്കപ്പെടുന്ന 12 ഏരിയകളിലെ താമസക്കാര്‍ക്ക് ജിദ്ദ നഗരസഭ നോട്ടീസ് അയച്ചു. റമദാന് അവസാനിച്ചാല്‍ കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിക്കുമെന്നും, പ്രദേശത്ത് നിന്ന് മാറണമെന്നും, സര്‍ക്കാര്‍ ഒരുക്കുന്ന ബദല്‍ താമസ പദ്ധതി പ്രയോജനപ്പെടുത്തണം എന്നുമാവശ്യപ്പെട്ടാണ് നോട്ടീസ്.
ഡെവലപ്മെന്റ് ഹൗസിംഗ് യൂണിറ്റുകളിലേക്ക് മാറ്റുന്നത് വരെ ചേരികളിൽ താമസിക്കുന്ന സെക്യൂരിറ്റി സ്കീമില്‍ അംഗങ്ങളായ കുടുംബങ്ങൾക്കും, രേഖകൾ ഉള്ള വീടുകളുടെ ഉടമകൾക്കും ബദല്‍ സംവിധാനത്തിനായി നഗരസഭയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
സാമൂഹിക സുരക്ഷയുടെ ഗുണഭോക്താക്കളല്ലാത്ത, രേഖകൾ ഇല്ലാത്തവരുടെ കാര്യത്തില്‍ പഠിച്ച് തീരുമാനമെടുക്കും.
ബാനി മാലിക്, അൽ-വുറൂദ്, മുഷ്രിഫ, അൽ-ജാമിഅ, അൽ-റിഹാബ്, അൽ-റവാബി, അൽ-അസീസിയ, അൽ-റബ്വ, അൽ-മുന്തസഹാത്ത്, ഖുവൈസ, അൽ-അദ്ൽ അൽ-ഫദ്ൽ, ഉമ്മു അൽ-സലാം & കിലോ 14 അൽ-ഷിമാല് എന്നീ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.