റമദാൻ അവസാന പത്തിൽ: മക്ക-മദീന ഹറമുകൾ നിറഞ്ഞ് കവിഞ്ഞു. ഹറം പള്ളിയിലേക്ക് വരുന്നവർക്ക് കർശന നിർദ്ദേശങ്ങൾ – വീഡിയോ

മക്ക: വിശുദ്ധ റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്ക, മദീന ഹറമുകളിൽ തിരക്ക് വർധിച്ചു. ഇരു ഹറമുകളിലും ഇന്നലെ നടന്ന തറാവീഹ്, ഖിയാമുല്ലൈൽ നിസ്കാരങ്ങളിൽ പങ്കെടുക്കാനെത്തിയവരെ കൊണ്ട് ഹറം പള്ളിയുടെ അകവും പുറവും നിറഞ്ഞു കവിഞ്ഞു. ഇന്ന് നടന്ന ജുമുഅ നിസ്കാരത്തിനും ഇരു ഹറമുകളിലും വിശ്വാസികളുടെ നിര സമീപത്തെ റോഡുകളിലേക്ക് വരെയെത്തി. തിരക്ക് നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.

തിരക്ക് വർധിച്ച സാഹചര്യത്തിൽ അവസാനത്തെ പത്തിൽ മക്കയിലെ ഹറം പള്ളിയിലേക്ക് വരുന്ന വിശ്വാസികൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

1. ഹറം പള്ളിയിൽ വിശ്വാസികൾ സ്ഥലങ്ങൾ റിസർവ് ചെയ്യാൻ പാടില്ല.

2. ധാരാളമായി ലഗേജുകൾ കൊണ്ട് വരാൻ പാടില്ല.

3. ആരാധന നടത്തുന്നവർക്കിടയിൽ ഉറങ്ങുവാനോ, ഇടനാഴികളിലും വഴികളിലും ഇരിക്കുവാനോ പാടില്ല.

4. അംഗശുദ്ധി വരുത്താനായി (വുദു) നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ വെച്ച് മാത്രം വുദു എടുക്കുക.

5. നിശ്ചയിക്കപ്പെട്ട കവാടങ്ങളിലൂടെ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ.

6. ത്വാവാഫ് പൂർത്തീകരിച്ച തീർഥാടകർ, ത്വാവാഫിന് ശേഷമുള്ള സുന്നത്ത് നിസ്കാരങ്ങൾക്ക് മതാഫ് ഉപയോഗിക്കരുത്.

7. ത്വവാഫ് ചെയ്യുന്നതിൻ്റെ എതിർ ദിശയിൽ സഞ്ചരിക്കാൻ പാടില്ല.

8. ഇഅ്തികാഫിനായി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്ന് മാറി ഇഅ്തികാഫ് അനുഷ്ടിക്കരുത്.

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

മക്ക ഹറം പള്ളിയിൽ ഇന്ന് (22-04-2022) നടന്ന ജുമുഅ നമസ്കാരത്തിൻ്റെ വീഡിയ കാണാം

 

മദീനയിൽ പ്രാവചകൻ്റെ പള്ളിയിൽ ഇന്ന് (22-04-2022)  നടന്ന ജുമുഅ നിസ്കാരത്തിൻ്റെ വീഡിയോ

 

ഹറം പള്ളികളിൽ നിന്നുള്ള നിസ്കാരത്തിൻ്റെ കൂടുതൽ ചിത്രങ്ങൾ കാണാം

 

 

Share
error: Content is protected !!