മദീനയിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. എട്ട് പേർ മരിച്ചു

മദീനിൽ ബസ് അപകടത്തിൽപ്പെട്ടു. എട്ട് മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജിദ്ദ-മദീന റോഡിൽ ഹിജറിൽ വെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് നിന്നും മദീനയിലേക്ക് ഏകദേശം 100 കിലോമീറ്റർ ദൂരമുണ്ട്.   പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓടിക്കൊണ്ടിരുന്ന ബസ് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് മനസ്സിലാക്കുന്നത്. അപകടത്തിൽ മരിച്ചവർ ഈജിപ്ത്, സുഡാൻ സ്വദേശികളാണെന്നാണ് വിവരം. ഇരുപത്തി അഞ്ചോളം പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ  വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.

 

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

Share
error: Content is protected !!