നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കെ, പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി ട്രാൻസ്പോർട്ട് കമീഷണറാക്കി നിയമിച്ചു.  ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി.

ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന എം.ആര്‍.അജിത്ത് കുമാറിന് ഇനി മുതൽ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയാണുണ്ടാകുക. വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാര്‍ ഐ.പി.എസിനെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് ജയിൽ ഡി.ജി.പിയായി മാറ്റി നിയമിച്ചു.

നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായകഘട്ടത്തിൽ എത്തിനിൽക്കെയാണ് ക്രൈംബ്രാഞ്ച് മേധാവിയെമാറ്റുന്നത്. കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പും വെളിപ്പെടുത്തലുകളും പുരോഗമിക്കവെയാണ് മാറ്റം. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം വരും ദിവസങ്ങളിൽ സർക്കാറിനെതിരെ ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കാനാണ് സാധ്യത.

 

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

Share
error: Content is protected !!