സൗദിയിൽ ട്രാഫിക് പിഴ വ്യവസ്ഥകൾ പരിഷ്കരിക്കുന്നു. പിഴ തവണകളായി അടക്കാം.
റിയാദ്: സൌദി അറേബ്യയിൽ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് ചില പ്രധാന ഭേദഗതികൾക്ക് സർക്കാർ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ ഭേദഗതി പ്രകാരം നടപ്പിലാക്കാൻ പോകുന്ന പ്രധാന തീരുമാനങ്ങൾ ഇവയാണ്.
1. ഒറ്റതവണ നിയമ ലംഘനങ്ങൾക്കുള്ള ട്രാഫിക് പിഴ തവണകളായി അടക്കാം.
2. ചില പ്രത്യേക സാഹചര്യങ്ങളിൽ, ട്രാഫിക് പിഴയിൽ 25 ശതമാനം വരെ ഇളവ് ലഭിക്കും.
(നിലവിലെ നിയമമനുസരിച്ച്, പിഴ ചുമത്തപ്പെട്ടയാൾക്ക് എതിർപ്പ് പ്രകടിപ്പിക്കുവാൻ 30 ദിവസം വരെ സമയം അനുവദിക്കും)
3. പിഴ ചുമത്തപ്പെട്ടയാളുടെ എതിർപ്പ് കോടതി നിരസിക്കുകയോ, അല്ലെങ്കിൽ പിഴ തുക പരിഷ്കരിക്കുകയോ ചെയ്താൽ, 15 ദിവസത്തിനുള്ളിൽ പിഴയടച്ച് തീർക്കേണ്ടതാണ്.
4. പിഴ അടയ്ക്കുന്നതിന് 90 ദിവസം വരെ സാവകാശം ആവശ്യപ്പെടാൻ നിയമലംഘകന് അനുവാദമുണ്ട്.
5. നിശ്ചിത സമയത്തിനകം പിഴയടച്ചില്ലെങ്കിൽ ട്രാഫിക് പിഴ ബാങ്ക് അക്കൌണ്ടിൽ നിന്നും സ്വമേധയാ പിടിച്ചെടുക്കുന്നതാണ്.
മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd