വിനോദ സഞ്ചാരത്തിനിടെ യുവാവ് മലമുകളിലെ പാറ വിടവിലേക്ക് വീണു – വീഡിയോ

സൌദിയിൽ പർവത പ്രദേശത്തെ പാറക്കെട്ടിനിടയിലെ വിടവിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തിയതായി സിവിൽ  ഡിഫൻസ് വിഭാഗം അറിയിച്ചു. തബൂക്കിലെ അൽ വാജ് ഗവർണറേറ്റിലെ അബു റാക്ക മലമടക്കുകളിലാണ് സംഭവം.

വിനോദ സഞ്ചാരത്തിനെത്തിയ മുപ്പത്കാരനായ സൌദി യുവാവാണ് പർവത മുകളിലെ ഇടുങ്ങിയ പാറ വിടവിനുള്ളിലേക്ക് വീണത്. തുടർന്ന് പുറത്ത് കടക്കാനാകാതെ അകത്ത് അകപ്പെടുകയായിരുന്നു. യുവാവ് കുടുങ്ങി കിടക്കുന്നതായ അറിയിപ്പ് ഇന്നലെ (ചൊവ്വാഴ്ചയാണ്) സുരക്ഷാ ഉദ്യഗസ്ഥർക്ക് ലഭിക്കുന്നത്. മണിക്കൂറുകൾ  നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ ഇന്ന് വൈകുന്നേരത്തോടെ യുവാവിനെ പാറ വിടവിനുള്ളിൽ നിന്ന് പുറത്തെടുത്തു. ഡ്രില്ലറും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് പാറ വിടവ് വലുതാക്കിയാണ് യുവാവിനെ പുറത്തെടുത്തത്.

പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം ഹെലിക്കോപ്റ്ററിൽ തബൂക്ക് മേഖലയിലെ  ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

രക്ഷാ പ്രവർത്തനത്തിൻ്റെ വീഡിയോയും ചിത്രങ്ങളും കാണാം

Share
error: Content is protected !!