മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ വ്യാഴാഴ്ച മുതൽ ഇഅ്തികാഫ് ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായി
മദീന: വിശുദ്ധ റമദാൻ അവസാത്തെ പത്തിലേക്ക് പ്രവേശിക്കുന്നതോടെ, നാളെ (വ്യാഴം) മുതൽ മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ ഇഅ്തികാഫ് ആരംഭിക്കുമെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 4,000 വിശ്വാസികൾക്ക് ഇഅ്തികാഫ് അനുഷ്ടിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും മസ്ജിദു നബവി കാര്യാലയം വ്യക്തമാക്കി. മക്കയിലെ ഹറം പള്ളിയിലും അവസാനത്തെ പത്ത് ദിവസങ്ങളിൽ ഇഅ്തികാഫിന് അനുമതി നൽകും. രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്കുള്ള പെർമിറ്റുകൾ ഇതിനോടകം തന്നെ വിതരണം ചെയ്തിട്ടുണ്ട്.
മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ, സാഇറൂൻ (زائرون) ആപ്ലിക്കേഷൻ വഴി രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്കാണ് ഇഅ്തികാഫിന് അനുമതിയുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ് തുറ, അത്താഴം, തണുത്തതും ചൂടുള്ളതുമായ കുടി വെള്ളം, വിവിധ ഭാഷകളിലുള്ള മതപഠന ക്ലാസുകൾ തുടങ്ങി ഇഅ്തികാഫ് അനുഷ്ടിക്കുന്ന വിശ്വാസികൾക്ക് വേണ്ട എല്ലാ സൌകര്യങ്ങളും മദീനയിലെ ഹറം പള്ളിയിൽ ഒരുക്കിയിട്ടുണ്ട്.
മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd