വാഹനമോടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മലയാളി സൌദിയിൽ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി മദീനയിൽ മരിച്ചു. കൊല്ലം ആയൂർ സ്വദേശി സുനീൻ വട്ടത്തിലാണ് മരിച്ചത്. 41 വയസ്സായിരുന്നു. മദീനയിലെ  അസീസിയയിൽ വെച്ച് വാഹനം ഓടിച്ച് കൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.

15 വർഷത്തോളമായി മദീനയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. മദീന ഒ.ഐ.സി.സി അസീസിയ യൂനിറ്റ് വൈസ് പ്രസിഡൻ്റായിരുന്നു.

പിതാവ്: അഹമദ് കുഞ്ഞ്, മാതാവ്: റൂഹലത്തു ബീവി, ഭാര്യ: ഫൗസിയ, മക്കൾ: അക്ബർ ഷാ, ആദിൽ ഷാ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (ചൊവ്വ) മഗ്‌രിബ് നമസ്കാരാനന്തരം മദീനയിലെ ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!