സൌദിയിൽ വ്യാപാര കേന്ദ്രത്തിൽ തീപിടുത്തം. നിരവധി സ്ഥാപനങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടർന്നു

സൌദി അറേബ്യയിലെ ബുറൈദയിൽ ഇന്ന് രാവിലെയുണ്ടാ തീപിടുത്തത്തിൽ നിരവധി സ്ഥാപനങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടർന്നു പിടിച്ചു. നഗരത്തിലെ ഒരു റസ്റ്റോറൻ്റിലാണ് തീ ആദ്യം കണ്ടത്.  ഇത് പിന്നീട് സമീപത്തെ 14 കടകളിലേക്കും, മൂന്ന് കാറുകളിലേക്കും വ്യാപിക്കുകയായിരുന്നു. കൂടാതെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിത്തിനും മൂന്ന് വീടുകൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മലയാളികളുൾപ്പെടെ നിരവധി വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് തീ പിടുത്തുമുണ്ടായത്.

ഇമാം അൽ-ബുഖാരി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻ്റിൽ തീ പിടിച്ചയാതി രാവിലെ 11 മണിക്കാണ് സിവിൽ ഡിഫൻസ് വിഭാഗത്തിന് അറിയിപ്പ് ലഭിക്കുന്നത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

Share
error: Content is protected !!