കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരി മരിച്ചു
കോഴിക്കോട് മുക്കത്ത് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുത്താലം കിടങ്ങില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്.
ഇന്നലെ (ഞായറാഴ്ച) യാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടനെ മുക്കത്തെ സ്വകാര്യ മെഡി.കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ചാണ് അടപ്പാണ് കുടുങ്ങിയതെന്ന് മനസ്സിലായത്. തുടര്‍ന്ന് കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു.
കൂടുതൽ അറിയിപ്പുകൾക്കും വാർത്തകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക