കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി വാട്സ്ആപ്പ് കൂടുതൽ സ്മാർട്ടാകുന്നു
സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ച് വരുന്ന ജനപ്രിയ ആശയവിനിമയ ആപ്ലിക്കേഷനായ വാട്സ് ആപ്പിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നു. വരാനിരിക്കുന്നത് ഫീച്ചറുകളുടെ പെരുമഴയാണ്. നിരവധി തവണ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് വാട്സ് ആപ്പ് ഇന്നത്തെ അവസ്ഥയിലെത്തിയത്. എന്നാൽ ഇനി ഉൾപ്പെടുത്താനിരിക്കുന്ന പുത്തൻ ഫീച്ചറുകൾ വാട്സ് ആപ്പിനെ കൂടുതൽ സ്മാർട്ടാക്കും.
മെസേജുകള്‍ക്ക് റിയാക്ഷന്‍, 32 പേരെ വരെ ഉൾപ്പെടുത്താവുന്ന ഓഡിയോ കോള്‍, 2 ജിബി വരെയുള്ള ഫയല്‍ കൈമാറ്റം തുടങ്ങി നിരവധി പുതിയ സൌകര്യങ്ങൾ വാട്സ് ആപ്പിൽ ഉൾപ്പെടുത്തും . കൂടാതെ വാട്സാപ്പ് ഗ്രൂപ്പുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനായി കമ്യൂണിറ്റികളും തുടങ്ങാന്‍ പോവുകയാണ്. പുതിയ ഫീച്ചറുകളെല്ലാം ഉടന്‍ എത്തുമെന്നാണ് വാട്സാപ്പ് അറിയിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലേതുപോലെ മെസേജുകള്‍ക്ക് റിയാക്ഷന്‍ നൽകൽ, ഗ്രൂപ്പ് അംഗങ്ങളുടെ മെസേജ് അഡ്മിന് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം, 2 ജിബി വരെയുള്ള ഫയലുകളുടെ കൈമാറ്റം തുടങ്ങിയവയാണ് ഏറ്റവും പുതിയ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടവ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ