പത്ത് വർഷത്തോളം അമ്മയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു. മക്കളായ പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ കേസ്

അമ്മയെ 10 വർഷത്തോളം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ റിട്ടയേർഡ് പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ പോലീസ് കേസെടുത്തു. ചെന്നൈയിൽ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഷൺമുഖസുന്ദരം (50), ഇളയ സഹോദരൻ വെങ്കിടേശൻ (45) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ അമ്മ 72 കാരിയായ ജ്ഞാനജ്യോതിയെ  സാമൂഹികക്ഷേമ വകുപ്പ് രക്ഷപ്പെടുത്തി.

അമ്മയെ രക്ഷപ്പെടുത്താൻ വീടിന്റെ താക്കോൽ നൽകാൻ ഇവരുവരും വിസമ്മതിച്ചു. ഇതിനെത്തുടർന്ന് വെള്ളിയാഴ്ച, പോലീസിൻ്റെ സഹായത്തോടെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.

വീടിനുള്ളിൽ നഗ്നയായി കിടക്കുന്ന വയോധികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട ഒരാൾ നൽകിയ വിവരത്തെ തുടർന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വയോധികയെ രക്ഷപ്പെടുത്തിയത്.

വിശക്കുമ്പോൾ വയോധിക ശബ്ദമുണ്ടാക്കും. ഇത് കേട്ട് അയൽവാസികൾ ബിസ്‌ക്കറ്റോ പഴങ്ങളോ എറിഞ്ഞു നൽകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്ഞാനജ്യോതിയുടെ അവസ്ഥയെക്കുറിച്ച് അയൽവാസികൾക്ക് അറിയാമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അമ്മയുടെ പെൻഷൻ തുകയായ 30,000 രൂപ വെങ്കിടേശൻ എല്ലാ മാസവും വിനിയോഗിക്കുന്നുണ്ടെന്നും ഷൺമുഖസുന്ദരം മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!