അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. തളിക്കുളം സ്വദേശി കരീപറമ്പിൽ ദാസൻ  ആണ് മരിച്ചത്. 58 വയസ്സായിരുന്നു. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മാർച്ച് 29 നാണ് ദാസൻ ഒമാനിൽ തിരിച്ചെത്തിയത്.

15 വർഷമായി ഒമാനിലെ ​ഗൾഫാർ കമ്പനിയിൽ പ്ലാന്‍റ്​ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സുനിത ഭായി (മാനേജർ, സിവിൽ സ​​പ്ലൈ ഓഫിസർ തൃശ്ശൂർ), മക്കൾ കിരൺ ദാസ്, അനുപം എന്നിവരാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!