വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൌദിയില്‍ എവിടേയും സഞ്ചരിക്കാം

മക്ക: ഉംറ വിസയില്‍ സൌദിയില്‍ എത്തുന്ന വിദേശ തീര്‍ഥാടകര്‍ക്ക് സൌദിയിലെവിടേയും സഞ്ചരിക്കാമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധമായ ചോദ്യത്തിന് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി നല്കിയ മറുപടിയിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

 

ഉംറ വിസയുടെ കാലാവധി 30 ദിവസമാണ്. ഈ സമയത്തിനിടയില്‍ തീര്‍ഥാടകര്‍ക്ക് മക്കയും മദീനയും സൌദിയിലെ മറ്റ് നഗരങ്ങളും സന്ദര്‍ശിക്കാമെന്ന് മന്ത്രാലയം വിശദീകരിച്ചു.

Share
error: Content is protected !!