വീട്ടുകാരോട് പിണങ്ങി: 12-കാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു

കോട്ടയം പാമ്പാടിയിൽ 12 വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11നാണ് സംഭവം. മാതാപിതാക്കളോട് പിണങ്ങി, വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

80 ശതമാനത്തോളം പൊള്ളലേറ്റ മാധവിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!