ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്.ഡി.പി.ഐ പ്രവർത്തകനെ പിതാവിൻ്റെ മുന്നിലിട്ട് വെട്ടിക്കൊന്നു
പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു കാറിലായാണ് സംഘമെത്തിയതെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗമാണ്. സുബൈറിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന പിതാവിനു ബൈക്കിൽനിന്നു വീണു നിസാര പരുക്കേറ്റു. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലായെത്തിയ ആര്‍എസ്എസ് സംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റിട്ടുണ്ട്.
പിതാവിന്റെ കണ്മുന്നിലിട്ട് സുബൈറിനെ ദേഹമാസകലം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം. രണ്ടു കാറുകളിലാണ് സംഘം സുബൈറിനെ പിന്തുടർന്നത്. ആദ്യത്തെ കാർ ബൈക്ക് ഇടിച്ചുവീഴ്ത്തി. രണ്ടാമത്തെ കാറിൽനിന്നിറങ്ങിയ സംഘമാണ് വെട്ടിയത്. ഇതിൽ ഒരുകാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാർ.
വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർഎസ്എസാണ് കൃത്യത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നേതാക്കൾ പറഞ്ഞു.
പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡണ്ടാണ് സുബൈർ. നാടുനീളെ കലാപം നടത്താൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ആരോപിച്ചു.
‘തൃശൂരിൽനിന്നു വന്ന ക്രിമിനലുകളാണ് കൃത്യത്തിന് മുമ്പിൽ. പൊലീസിന് ഇതുസംബന്ധിച്ച് വിവരം നൽകിയിരുന്നു എങ്കിലും ഗൗനിച്ചില്ല. നേരത്തെ ആലപ്പുഴയിൽ ഷാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പോപുലർ ഫ്രണ്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നിഷ്ക്രിയമായി പ്രവർത്തിച്ചുവെന്നും റഊഫ് ആരോപിച്ചു.
കഴിഞ്ഞ നവംബറില്‍ ആർഎസ്എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ട സ്ഥലമാണ് എലപ്പുള്ളി. ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലവിലെ സംഭവങ്ങൾക്ക് ഉണ്ടോ എന്നതിൽ വ്യക്തതയില്ല. സഞ്ജിത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പേരുൾപ്പെടെ പതിനൊന്നു പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.
അതേ സമയം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു. ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആർഎസ്എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ കൊലപാതകം തെളിയിക്കുന്നത്. രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങൾ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആർഎസ്എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണെന്നും ഉസ്മാൻ പറഞ്ഞു.
റമദാൻ വ്രതമെടുത്ത് ജുമുഅ നമസ്കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കിൽ പോകുമ്പോഴാണ് ആർഎസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നൽകി സംസ്ഥാനത്ത് ക്രിമിനൽ സംഘത്തെ ആർഎസ്എസ് തയ്യാറാക്കി നിർത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നൽകുന്നത്.
സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആർഎസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങൾ ആവർത്തിക്കാൻ അക്രമികൾക്ക് പ്രോത്സാഹനമാവുകയാണ്. വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തിൽ പങ്കെടുത്തവരെയും ഗൂഢാലോചനയിൽ പങ്കാളികളായവരെയും പിടികൂടാൻ പോലീസ് തയ്യാറാവണമെന്നും പി.കെ ഉസ്മാൻ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
Pingback: പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ കൊലപാതകം: പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. മുഖം മൂടി സംഘ