ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ചമ്പാടന്‍ വിജയന്‍ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. അബഹയിൽ നിന്ന് നാട്ടിലേക്കുള്ള വിമാനം കയറാനായി റിയാദ് എയർപോർട്ടിൽ എത്തിയതായിരുന്നു വിജയൻ. അബഹയിൽ നിന്ന് ആഭ്യന്തര വിമാനത്തിൽ റിയാദിൽ വന്നിറങ്ങിയ വിജയൻ, നാട്ടിലേക്ക് പോകാനായി അന്താരാഷ്ട്ര ടെർമിനിലിലേക്ക് പോകാനായി കയറിയെ  ബസിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ കിംഗ് അബ്ദുല്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അസീര്‍ പ്രവിശ്യയിലെ ബനീ ആമിറില്‍ 20 വര്‍ഷമായി ഇദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്‌പോണ്‍സര്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ചത്. റീജയാണ് ഭാര്യ. സ്‌നേഹ, സ്വാതി മക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുവായ രാജീവ് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ നിസാം വയനാട്, സിദ്ദീഖ് തുവ്വൂര്‍ എന്നിവർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!