‘വിറ്റ സാധനങ്ങള്‍ എക്ചേഞ്ച് ചെയ്യാനോ റിട്ടേണ്‍ ചെയ്യാനോ പറ്റില്ല’ എന്ന മുന്നറിയിപ്പിന് സൌദിയില്‍ വിലക്കേര്‍പ്പെടുത്തി. സാധനങ്ങള്‍ മാറ്റാനും തിരിച്ച് നല്കാനും ഉപഭോക്താക്കള്‍ക്ക് അവകാശം ഉണ്ടെന്ന് വിശദീകരണം
റിയാദ്: ‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കാനോ, മാറ്റിയെടുക്കാനോ അവസരം ഉണ്ടാകില്ലെ’ന്ന റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളുടെ സന്ദേശങ്ങള്‍ക്ക് സൌദി വിലക്കേര്‍പ്പെടുത്തി. വിറ്റ സാധനങ്ങള്‍ തിരിച്ച് നല്കാനും മാറ്റിയെടുക്കാനുമുള്ള അവകാശം വാങ്ങിയവര്‍ക്ക് ഉണ്ടെന്ന് സൌദി വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുറഹ്മാന്‍ ഹുസൈന്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കും റീട്ടെയില്‍ കടകള്‍ക്കും ഇത് ബാധകമാണ്. റിട്ടേണ്‍ ആന്ഡ് എക്‍ചേഞ്ച് പോളിസി എല്ലാ സ്ഥാപനങ്ങള്‍ക്കും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.