തറാവീഹില്‍ ഖുനൂത്തിന്‍റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് സൌദിയിലെ ഇമാമുമാര്‍ക്ക് നിര്‍ദേശം. അതിശയോക്തി കലര്‍ന്ന ശബ്ദത്തില്‍ പ്രാര്‍ഥന പാടില്ല
റിയാദ്: റമദാനില്‍ തറാവീഹ് നിസ്കാരത്തോടനുബന്ധിച്ച് നടക്കുന്ന ഖുനൂത്തിന്‍റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് സൌദിയിലെ പള്ളി ഇമാമുമാര്‍ക്ക് മതകാര്യമന്ത്രാലയം നിര്‍ദേശം നല്കി. ഖുനൂത്ത് കൂടുതല്‍ സമയം പാടില്ല. ഈ പ്രവാചക ചര്യ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
പള്ളികളിലെ പ്രാര്‍ഥനകളുടെയും പ്രഭാഷണങ്ങളുടെയും ക്ലാസുകളുടെയും ദൈര്‍ഘ്യം കുറയ്ക്കണം. അതിശയോക്തി കലര്‍ന്ന രീതിയിലും ഉയര്‍ന്ന ശബ്ദത്തിലും പ്രാര്‍ഥന പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
റമദാന്‍ അവസാന പത്തില്‍ തഹജ്ജുദ് നിസ്കാരം നിര്‍വഹിക്കണമെന്നും അത് പ്രഭാത നിസ്കാരത്തിന് മുമ്പായി പൂര്‍ത്തിയാക്കണമെന്നും ഇമാമുമാരോട് മന്ത്രാലയം നിര്‍ദേശിച്ചു. വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ ആയിരിക്കണം പ്രാര്‍ഥനകളുടെ നീളം എന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.