അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനുള്ളിൽ കുടുങ്ങി. ഗ്രൈൻഡർ ഉപയോഗിച്ച് ഫയർഫോഴ്സ് രക്ഷപ്പെടുത്തി – വീഡിയോ
മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനകത്ത് കുടുങ്ങി. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയുടെ തലയാണ് പാത്രത്തിനകത്ത് കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം. ഒടുവിൽ മലപ്പുറം അഗ്നിശമനസേന കുട്ടിയെ രക്ഷപ്പെടുത്തി.
കട്ടികൂടിയ സ്റ്റീൽ പാത്രത്തിനകത്തായിരുന്നു കുട്ടിയുടെ തല കുടുങ്ങിയത്. വീട്ടുകാർ ഏറെ നേരം ശ്രമിച്ചിട്ടും രക്ഷപ്പെടുത്താനായില്ല. ഇതോടെ അഗ്നിശമന സേനയുടം സഹായം തേടുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് പാത്രം മുറിച്ചെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തലക്ക് പോറലേൽക്കാതെ ഏറെ സമയം ചെലവഴിച്ചാണ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം പൂർത്തിയാക്കിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആർ.വി.സജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.പി.അൻവർ, വി.പി.നിഷാദ്, എ.എസ്.പ്രദീപ്, കെ.എം.മുജീബ്, കെ.അഫ്സൽ, വി.നിസാമുദ്ദീൻ, കെ.ടി.സാലിഹ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
വീഡിയോ കാണാം