സൌദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ജിദ്ദ: സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ആനക്കച്ചേരി മുജീബ് റഹ്മാനാണ് മരിച്ചത്. 42 വയസായിരുന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ വെച്ചാണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ താമസിക്കുന്ന ആനക്കച്ചേരി കുഞ്ഞാൻ്റെ മകനാണ് മരിച്ച മൂജീബ് റഹ്മാൻ. ഭാര്യ: വലിയപറമ്പ് മാണിശ്ശേരി ഏറിയാടൻ ജമീല, മക്കൾ: മുഹമ്മദ് സിനാൻ, ആയിശ ഫഹിയ, സൻസ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിംങ് കണ് വീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!