ഭാര്യയെ അന്വോഷിച്ചിറങ്ങിയ യുവാവ് വഴിയിൽ കുഴഞ്ഞു വീണു. നടി സുരഭി ലക്ഷ്മി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു – സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

കോഴിക്കോട് നഗരത്തിൽ വഴിതെറ്റി കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവ് രാത്രി  ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. മെഡിക്കൽ കോളേജ് ആശിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് പട്ടാമ്പി വിളയൂർ വൈലശേരി മുസ്തഫ (39) ആണ് ഭാര്യയെ അന്വോഷിച്ച് നടക്കുന്നതിനിടെ മരിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. രാമനാട്ടുകര – തൊണ്ടയാട് ബൈപാസിൽ, തൊണ്ടയാടു മേൽപാലത്തിനു താഴെ റോഡരികിൽ നിർത്തിയിട്ട ജീപ്പിനു സമീപം ഒരു കുട്ടിയും രണ്ടു മുതിർന്നവരും വാഹനങ്ങൾക്ക് കൈക്കാണിക്കുന്നത് കണ്ട ചലചിത്ര താരം സുരഭി ലക്ഷ്മിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. രണ്ട് മുതിർന്നവരും ഒരു കുട്ടിയും വാഹനങ്ങൾക്കു കൈകാണിക്കുന്നതു കണ്ടപ്പോൾ അപകടമാണെന്നു കരുതിയാണ് അത് വഴി കാറോടിച്ച് വന്നിരുന്ന സുരഭി കാർ നിർത്തിയത്.

ജീപ്പിൽ ഒരു യുവാവ് നെഞ്ചുവേദന കൊണ്ട് പിടയുന്നതാണു സുരഭി കണ്ടത്. മനോദൗർബല്യമുള്ള ഒരു കുട്ടിയും രണ്ടു മുതിർന്നവരും ഒപ്പമുണ്ടായിരുന്നുവെങ്കിലും മുതിർന്നവർക്ക് വാഹനമോടിക്കാൻ അറിയാത്തതിനാലാണ് വണ്ടികൾക്കു കൈകാണിച്ചത്. കണ്ടപ്പോൾ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു. പ്രഥമശുശ്രൂഷ നൽകിയ ശേഷം യുവാവിനെ താങ്ങിയെടുത്തു കാറിൽകയറ്റി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

ചൊവ്വ രാത്രിയാണു സംഭവം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണു മനോദൗർബല്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു ഭർത്താവ് പകലന്തിയോളം നഗരത്തിലുടനീളം അന്വോഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. എന്നാൽ ഇതേ സമയം നടന്നു തളർന്ന് അവശരായ നിലയിൽ യുവതിയും കുഞ്ഞും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു.

പൊലീസുകാർ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകിയ ശേഷം സ്റ്റേഷനിൽ വിശ്രമിക്കുവാനുള്ള സൌകര്യം ചെയ്ത് കൊടുത്തു. യുവതിയുടെ കയ്യിൽ നിന്നു ഭർത്താവിന്റെ  നമ്പർ വാങ്ങി ഫോണിൽ വിളിച്ചു കാര്യം പറഞ്ഞെങ്കിലും, സംസാരം മുഴുമിപ്പിക്കുന്നതിന് മുമ്പെ ഭർത്താവിന്റെ ഫോൺ ചാ‌ർജ് തീർന്ന് ഓഫായി. എങ്കിലും രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭർത്താവ് ഉടൻ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പിൽ പുറപ്പെട്ടെങ്കിലും വഴിയിൽവച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു വാഹനത്തിൽ‌ കുഴഞ്ഞു വീഴുകയായിരുന്നു.

ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാർ പുറത്തിറങ്ങി നിന്നു വാഹനങ്ങൾക്കു കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഈ സമയത്തായിരുന്നു നഗരത്തിലെ ഒരു ഇഫ്ത്താറിൽ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭിലക്ഷ്മി ഇവരെക്കണ്ട് വാഹനം നിർത്തിയത്. ജീപ്പിനുള്ളിൽ അവശനിലയിൽ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോൾ സുരഭിയും കൂടെപ്പോയി.

യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം അയാളോടൊപ്പമുണ്ടായിരുന്ന കുഞ്ഞിനെയും കൂടെയുണ്ടായിരുന്ന ഒരാളെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തി. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിഞ്ഞു.

വൈകിട്ട് ഏഴു മണിയോടെയാണ്  യുവതിയും കുട്ടിയും സ്റ്റേഷനിൽ എത്തിയത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ പൊലീസ് അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകി സ്റ്റേഷനിൽ സുരക്ഷിതമായി ഇരുത്തുകയായിരുന്നു. തുടർന്ന് യുവതിയിൽനിന്നു ലഭിച്ച ഫോൺ നമ്പറിൽ ഭർത്താവിനെ വിളിച്ച് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. സമയം കഴിഞ്ഞിട്ടും ഭർത്താവ് എത്താതിരുന്നതിനാൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

ഭാര്യയെ കാണാതായ മുസ്തഫയും കുട്ടിയും ഒരു സുഹൃത്തും പകലും രാത്രിയിലും തിരച്ചിൽ നടത്തി വീട്ടിലേക്കു തിരിച്ചു പോകുമ്പോഴാണ് പൊലീസ് വിളിച്ചു സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടുകൊണ്ട് ഫോണ് വന്നത്. പിന്നീട് ഫോൺ ഓഫായി. സ്റ്റേഷനിലേക്കു പോകുന്ന വഴിക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടെയുള്ളവർക്കു ഡ്രൈവിങ് അറിയാത്തതിനാൽ വിജനമായ ബൈപാസിൽ മഴ കാരണം സഹായത്തിന് ആളില്ലാതെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് സുരഭി എത്തിയതെന്ന് ഇൻസ്പെക്ടർ ബെന്നിലാലു പറഞ്ഞു.

എന്നാൽ ആശുപത്രിയിലെത്തിച്ച യുവാവ് പുലർച്ചയോടെ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ വൈലശേരി മുസ്തഫ (39) ആണ് ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ആശുപത്രിയെലെത്തിച്ച് അധികം വൈകാതെ തന്നെ മരണം സംഭവിച്ചിരുന്നു. എന്നാൽ ഈ വിവരം പോലീസോ, സുരഭിയോ അറിഞ്ഞിരുന്നില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!