നോമ്പെടുത്താണോ സ്കൂളില്‍ പോകുന്നത്? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക
റിയാദ്: നോമ്പ് നോറ്റ് സ്കൂളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കു വിശപ്പും ദാഹവും അലസതയും ഒഴിവാക്കാന്‍ നുറുങ്ങുകളുമായി സൌദി ആരോഗ്യ മന്ത്രാലയം. നോമ്പ് തുറക്കും സുഹൂറിനും അതിനിടയിലും പോഷകാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് മന്ത്രാലയത്തിന്‍റെ പ്രധാന നിര്‍ദേശം. മാനസികാരോഗ്യം ലഭിക്കാനും, ദാഹവും വിശപ്പും കുറയ്ക്കാനും, ഏകാഗ്രത ലഭിക്കാനും, ഉയര്ന്ന മൂല്യമുള്ള കലോറി ലഭിക്കാനും, അലസത ഇല്ലാതിരിക്കാനുമായി പല നുറുങ്ങുകളും മന്ത്രാലയം നിര്‍ദേശിച്ചു.
ഇഫ്താറിനും, അത്താഴത്തിനും ഇടയില്‍ ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നാരുകള്‍ അടങ്ങിയ ആഹാര സാധനങ്ങളും കൂടുതല്‍ കഴിക്കുക. വാഴപ്പഴം, ഈത്തപ്പഴം തുടങ്ങി പൊട്ടാസ്യം അടങ്ങിയ പഴങ്ങള്‍ അത്താഴത്തില്‍ / സുഹൂറില്‍ ഉള്‍പ്പെടുത്തുക. കളര്‍ ചേര്‍ത്തതും മധുരമുള്ളതുമായ പാനീയങ്ങള്‍ ഒഴിവാക്കുക. പകരം വെള്ളവും ഫ്രഷ് ജ്യൂസും കുടിക്കുക തുടങ്ങിയവയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാനപ്പെട്ട നിര്ദേശങ്ങള്‍.