തൊഴിലുടമയുടെ സേവനങ്ങൾ നിറുത്തിവെക്കപ്പെട്ടാൽ, തൊഴിലാളിയുടെ ഇഖാമ പുതുക്കുമോ – ജവാസാത്തിൻ്റെ വിശദീകരണം

റിയാദ്: സൌദി അറേബ്യയിൽ തൊഴിലുടമയുടെ സേവനങ്ങൾ സർക്കാർ താൽക്കാലികമായി സസ്പെൻ്റ് ചെയ്താൽ, ആ തൊഴിലുടമക്ക് കീഴിലെ തൊഴിലാളികളുടെ താമസരേഖ (ഇഖാമ) പുതുതുക്കാനാകുമോ എന്ന കാര്യത്തിൽ പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) വ്യക്തതവരുത്തി.

തൊഴിലുടമയുടെ റെക്കോഡ് താൽക്കാലികമായി സസ്പെൻ്റ് ചെയ്യുക വഴി തൊഴിലുടമയുടെ സേവനങ്ങൾ സർക്കാർ നിറുത്തിവെച്ചാലും, തൊഴിലാളിയുടെ താമസരേഖ (ഇഖാമ) തൊഴിലുടമക്ക് തന്നെ അബ്ഷിർ പ്ലാറ്റ് ഫോം വഴി പുതുക്കാൻ സാധിക്കുമെന്ന് ജനറൽ ഡയരക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) വിശദീകരിച്ചു.

സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കപ്പെട്ട സ്വദേശി,  തന്റെ ഡ്രൈവറുടെ ഇഖാമ പുതുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്തിന്റെ വിശദീകരണം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!