സംസാരിച്ചു നില്‍ക്കുന്നതിനിടെ പൊടുന്നനെ സ്ലാബ് തകർന്നു, അഞ്ചുപേർ കുഴിയിലേക്ക് പതിച്ചു – ഷോക്കിംങ് വീഡിയോ

സംസാരിച്ചു നില്‍ക്കുന്നതിനിടെ ഓവുചാലിന്റെ സ്ലാബ് തകര്‍ന്ന് അഞ്ച് യുവാക്കൽ കുഴിയിലേക്ക് വീണു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് സംഭവം. അഞ്ച് പേര്‍ കൂടി നിന്ന് സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊടുന്നനെ സ്ലാബ് തകര്‍ന്ന് എല്ലാവരും കുഴിയിലേക്ക് പതിക്കുകയായിരുന്നു.

ജയ്സാല്‍മീറില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ബാബ ബവ്ദിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സംസാരിച്ചു നില്‍ക്കുന്നതിനിടെ പെട്ടെന്ന് സ്ലാബ് തകര്‍ന്ന് ഇവര്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു മോട്ടോര്‍ ബൈക്കും ഇവരുടെ മേലേക്ക് വീണു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി അഞ്ചുപേരെയും രക്ഷപ്പെടുത്തി. നേരിയ പരിക്കുകള്‍ മാത്രമാണ് ഇവർക്കുള്ളത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

വീഡിയോ കാണാം

Share
error: Content is protected !!