മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ ഇഅ്തിക്കാഫിനുള്ള ബുക്കിംഗ് വ്യാഴാഴ്ച മുതൽ ആരംഭിക്കും

മദീനയിലെ മസ്ജിദു നബവിയിൽ ഇഅ്തിക്കാഫ് ആചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നാളെ (വ്യാഴാഴ്ച) മുതൽ രജിസ്റ്റർ ചെയ്യാമെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു. വിസിറ്റേഴ്സ് ആപ്പ് (زائرون) വഴിയാണ് ഇഅ്തികാഫിന് രജിസ്റ്റർ ചെയ്യേണ്ടത്. പ്രവാചകൻ്റെ പള്ളിയിൽ ഇഅ്തികാഫ് ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും വ്യവസ്ഥകളും രജിസ്റ്റർ ചെയ്യുന്ന വേളയിൽ ഈ ആപ്പിലുടെ മനസ്സിലാക്കാനാകും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!