സൗദിയിലേക്കുള്ള ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ വീണ്ടും ലഭ്യമായി തുടങ്ങി

ലോകത്താകമാനമുള്ള സന്ദർശകർകരെ സൌദിയിലേക്ക് ആകർഷിക്കുന്നതിനായി 2019 സെപ്തംബറിൽ ആരംഭിച്ചതാണ് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ സംവിധാനം. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ വിസ അനുവദിക്കുന്നത് നിറുത്തി വെച്ചിരുന്നു. എന്നാൽ സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ഇ-ടൂറിസ്റ്റ് വിസ ഇപ്പോൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാര ആവശ്യങ്ങൾക്കും വിവിധ നഗരങ്ങളിലെ ആകർഷകമായ സ്ഥലങ്ങൾ സന്ദർശിക്കാനും ഇ-ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് അനുവാദമുണ്ടാകും. കൂടാതെ മുസ്ലിംങ്ങൾക്ക് ഇഅ്തമർനാ ആപ്ലിക്കേഷൻ വഴി പെർമിറ്റെടുത്താൽ ഉംറ നിർവഹിക്കുവാനും അനുവാദം നൽകും. രാജ്യത്തുടനീളം സഞ്ചരിക്കുവാനും വിവിധ പ്രദേശങ്ങൾ സന്ദർശിക്കുവാനും ഇ-ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് അനുമതിയുണ്ട്.

49 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കും സന്ദർശകർക്കും ഇ-ടൂറിസ്റ്റ് വിസയുടെ പ്രയോജനം ലഭിക്കും.  വർഷം മുഴുവനും ഇ-ടൂറിസ്റ്റ് വിസ ലഭ്യമാണ്. എന്നാൽ രാജ്യത്തെത്തി 90 ദിവസത്തിലധികം തങ്ങാൻ പാടുള്ളതല്ല. വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾക്കും വിവിധ സേവനങ്ങൾക്കും 930 എന്ന നമ്പറിൽ വിളിച്ചാൽ എട്ട് ഭാഷകളിൽ മുഴുസമയവും സേവനം ലഭ്യമാണ്.

https://visa.visitsaudi.com/ എന്ന സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്.  സൈറ്റിൽ പ്രവേശിച്ച ശേഷം വിസക്ക് അപേക്ഷ സമർപ്പിച്ച് വിസ ഫീസടച്ചാൽ, ഓണ്ലൈനായി വിസ ലഭിക്കും. എന്നാൽ ഇന്ത്യ ഇപ്പോൾ വിസ ലഭിക്കുന്ന 49 രാജ്യങ്ങളുടെ പട്ടികയിലില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!