കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
വയനാട്: കാക്കവയലിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർ മരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കൽപറ്റയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കാറാണ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. കാർ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
മരിച്ചവർ തമിഴ്‌നാട് പാട്ടവയൽ സ്വദേശികളാണ്. പ്രവീഷ് (39), ഭാര്യ ശ്രീജിഷ (34), അമ്മ പ്രേമലത(62) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ മകൻ ആരവിനെ (3) നിസാര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽ നിന്നും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറും കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ