ഇനി വാട്സ് ആപ്പിലൂടെയും വാഹനങ്ങളുടെ പാർക്കിംഗിന് പണമടക്കാം
ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് വഴി ദുബായിയിൽ പാർക്കിംഗ് ടിക്കറ്റിനായി പണം നൽകാമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായിൽ വാഹനമോടിക്കുന്നവർക്കാണ് ഈ സേവനം ലഭിക്കുക. വാട്സ് ആപ്പ് വഴി പാർക്കിംഗ് ടിക്കറ്റെടുക്കുന്നതിലൂടെ എസ്എംഎസ് ചിലവായ 30 ഫിൽസ് ലാഭിക്കാനുമാകും.
971 58 800 9090 എന്ന നമ്പറിൽ ആർടിഎയുടെ ചാറ്റ്ബോട്ട് മഹ്ബൂബിലേക്ക് ഒരു വാട്ട്‌സ്ആപ്പ് മെസേജ് അയക്കുന്നതോടെ പാർക്കിംഗ് ടിക്കറ്റ് ലഭിക്കും.
വാട്സ് ആപ്പ് വഴി പാർക്കിംഗ് ടിക്കറ്റെടുക്കുന്ന രീതി:
- പ്ലേറ്റ് നമ്പർ (സ്പേസ്) സോൺ നമ്പർ (സ്പേസ്) ദൈർഘ്യം
- ഉദാഹരണം: A00000 000A 2 (A00000 = പ്ലേറ്റ് നമ്പർ 000A = സോൺ നമ്പർ 2 = രണ്ട് മണിക്കൂർ)
- പാർക്കിംഗ് ടിക്കറ്റ് നിരക്ക് വാഹനമോടിക്കുന്നവരുടെ ഡിജിറ്റൽ വാലറ്റിൽ നിന്ന് കുറയ്ക്കും.
എങ്കിലും വാഹനമോടിക്കുന്നവർക്ക് നേരത്തെയുണ്ടായിരുന്നത് പോലെ എസ്എംഎസ് വഴിയും പൊതു പാർക്കിങ്ങിന് പണം നൽകാം.
മാർച്ച് 28 ലെ വാരാന്ത്യത്തിലെ മാറ്റത്തിന് അനുസൃതമായി സൗജന്യ പാർക്കിംഗ് വെള്ളിയാഴ്ചകളിൽ നിന്ന് ഞായറാഴ്ചകളിലേക്ക് മാറ്റുന്നതായി ആർടിഎ പ്രഖ്യാപിച്ചു. അതായത് വെള്ളിയാഴ്ചകളിൽ പാർക്കിംഗിന് പണമടക്കേണ്ടതാണ്. എന്നാൽ വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും. ഞായറാഴ്‌ചകളും പൊതു അവധി ദിവസങ്ങളും ഒഴികെ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെ 14 മണിക്കൂർ പാർക്കിംഗിന് ഫീസ് നൽകേണ്ടതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ