കഅബയുടെ വാതിലിൽ തൂക്കിയിരുന്ന കർട്ടൻ ന്യൂയോർക്കിൽ

മക്കയിലെ വിശുദ്ധ കഅബയുടെ വാതിലിൽ തൂക്കിയിട്ടിരുന്ന കർട്ടൻ ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത്. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുള്ള ഇന്തോനേഷ്യൻ ഹാളിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.

ഐക്യരാഷ്ട്രസഭയുടെ സൈറ്റുകളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ഇതിൻ്റെ ചിത്രം പുറത്ത് വിട്ടു. 1983-ൽ സൌദി അറേബ്യ ഐക്യരാഷ്ട്രസഭയ്ക്ക് സമ്മാനമായി നൽകിയതാണ് ഈ കർട്ടൻ.

3.20 മീറ്റർ വീതിയും, 6.20 മീറ്റർ നീളവും ഉണ്ട് ഈ കർട്ടന്. മക്കയിലെ ഒരു പ്രത്യേക വർക്ക്ഷോപ്പിൽവെച്ച് സൗദി കരകൗശല വിദഗ്ധർ  കൈകൊണ്ട് നിർമ്മിച്ചതാണിത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

Share
error: Content is protected !!