പ്രവാസികൾ ശ്രദ്ധിക്കുക. വിസ സ്റ്റാമ്പിംഗിന് ഇന്ന് മുതൽ പുതിയരീതി

യുഎഇയിൽ വിദേശികളുടെ വിസ സ്റ്റാമ്പിംഗിനും റെസിഡൻസി വിസ പുതുക്കാനും, പുതിയത് എടുക്കാനുമുള്ള നടപടിക്രമങ്ങളിൽ ഇന്ന് മുതൽ മാറ്റം വരുന്നു. നിലവിൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം  എമിറേറ്റ്സ് ഐഡിയാണ് ഇനിമുതൽ നൽകുക. ഇതിന് നിലവിൽ നേരിടുന്ന കാലതാമസം ഉണ്ടാവില്ല. കൂടാതെ  പാസ്പോർട്ടുകൾ ഇമിഗ്രേഷൻ അധികൃതർക്ക് നൽകുകയും വേണ്ട.

ഇന്ന് (ഏപ്രിൽ 11) മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന്  ഫെഡറൽ അതോറിറ്റി ഫോർ ഐഡെൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി എന്നീ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും അറിയിച്ചു.

വിസാ സ്റ്റിക്കറിൽ ലഭ്യമായ റസിഡൻസിയുമായി ബന്ധപ്പെട്ടതും വ്യക്തിപരവും തൊഴിൽ പരവുമായ എല്ലാ വിവരങ്ങളും എമിറേറ്റ്സ് ഐഡിയിലും ലഭ്യമാകും. റെസിഡൻസ് സ്റ്റിക്കർ അതോറിറ്റിയുടെ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും കാര്യങ്ങൾ ചേർക്കാം. പാസ്പോർട്ട് റീഡർ വഴി ഉദ്യോഗസ്ഥർക്ക് യുഎഇക്ക് പുറത്തുള്ളവരുടെ വിവരങ്ങൾ പരിശോധിക്കാനും സംവിധാനമുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!