കാറിൻ്റെ ബോണറ്റിൽ നാല് കുട്ടികളെ ഇരുത്തി വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്തു
സൌദിയിലെ റിയാദിൽ നാല് കുട്ടികളെ വാഹനത്തിന്റെ മുൻവശത്ത് കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി സൌദി ട്രാഫിക് വിഭാഗം അറിയിച്ചു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുംവിധമായിരുന്നു കുട്ടികളെ കയറ്റി വാഹനമോടിച്ചിരുന്നത്.
കുട്ടികളെ മുന്നിലിരുത്തി തെരുവുകളിലൂടെ വാഹനമോടിച്ചതിൻ്റെ ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഡ്രൈവർ വീഡിയോ ചിത്രീകരിച്ചയാളുമായി തർക്കത്തിലേർപ്പെട്ടിരുന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു.
വാഹനത്തിന്റെ ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ