നൂറുൽ ഹുദാ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മലപ്പുറം, കൊണ്ടോട്ടിയിലെ മുസ്ലിയാരങ്ങാടി ഏരിയയിലെ ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ നൂറുൽഹുദാ ട്രസ്റ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു. ജിദ്ദയിലെ സീസൺ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിക്ക് അബ്ദുൽ മജിദ് പെരിഞ്ചീരി അധ്യക്ഷനായിരുന്നു. സക്കീർ പുളിക്കൽ സംഗമം ഉദ്ഘാടനം ചെയ്തു . അബ്ദുൽ ലത്തീഫ് പുളിയഞ്ചാലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മുഹമ്മദലി കാളങ്ങാടൻ്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മൽസരത്തിൽ വിജയികളായവർക്ക് ബാബു പുളിക്കൾ സമ്മാനങ്ങൾ കൈമാറി. ഫായിസ് പുളിയഞ്ചാലിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് അബ്ബാസ് കാളങ്ങാടൻ നന്ദി പറഞ്ഞു.
യോഗത്തിൽ കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാബു പുളിക്കൽ (ചെയർമാൻ), സകീർ പുളിക്കൽ (പ്രസിഡണ്ട്), അബ്ദുൽ മജീദ് പെരിഞ്ചീരി (സെക്രട്ടറി), അബ്ദുൽ ലത്തീഫ് പുളിയഞ്ചാലി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ