വാഹനപകടങ്ങളുണ്ടായാൽ ഇനി മുതൽ “നജ്ം” വരുന്നത് വരെ കാത്തിരിക്കേണ്ട. റിമോട്ട് സേവനം പ്രാബല്യത്തിലായി

സൌദിയിൽ ഇന്ന് മുതൽ ചെറിയ വാഹനപകടങ്ങൾക്ക് “നജ്ം” നേരിട്ട് സംഭവ സ്ഥലത്ത് ഹാജരാകില്ല. പകരം റിമോട്ട് സേവനം വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കും. സൌദി ട്രാഫിക്ക് വിഭാഗവും നജൂം ഇൻഷൂറൻസ് സേവന കമ്പനികളുമായി സഹകരിച്ചാണ് പുതിയ രീതി നടപ്പിലാക്കുന്നത്. വാഹനപകടങ്ങളുണ്ടായാൽ വേഗത്തിൽ പരിഹാരം കാണാനും ട്രാഫിക് തടസ്സങ്ങൾ കാലതാമസമില്ലാതെ ഒഴിവാക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ റിമോട്ട് സേവനം ആരംഭിച്ചത്. ആളപായമോ മരണങ്ങളോ ഇല്ലാത്ത ചെറിയ അപകടങ്ങൾക്കാണ് ഈ സേവനം ലഭ്യമാകുക.

Najm ആപ്ലിക്കേഷൻ വഴിയാണ് പുതിയ സേവനം ലഭ്യമാകുന്നത്. റിമോട്ട് സേവനം ലഭിക്കാൻ താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

1. നജ്മിൻ്റെ അധികാര പരിധിയിൽ വെച്ച് നടക്കുന്ന അപകടങ്ങൾക്ക് മാത്രമേ റിമോട്ട് സേവനം ഉപയോഗിക്കാനാകൂ.

2. ആളപായമോ, മരണങ്ങളോ ഉണ്ടാകാൻ പാടില്ല.

3. നജൂം ആപ്ലിക്കേഷൻ വഴിയാണ് റിമോട്ട് സേനവത്തിനായി അപേക്ഷിക്കേണ്ടത്.

4. അപകടത്തിൻ്റെ പൂർണമായ ഫോട്ടോകൾ ആപ്പ് വഴി സമർപ്പിക്കണം.

5. അപേക്ഷ സ്വീകരിച്ച് അറിയിപ്പ് വരുന്നത് വരെ വാഹനം അപകട സ്ഥലത്ത് നിന്ന് മാറ്റാൻ പാടില്ല.

6. അപകടത്തിൽപെട്ട വാഹനത്തിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഇൻഷൂറൻസ് ഉണ്ടായിരിക്കണം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യയുടെയ സഹായത്തോടെയാണ് റിമോട്ട് സേവനം പ്രവർത്തിക്കുന്നത്. രാജ്യത്തെ വാഹന ഇൻഷുറൻസ് മേഖലയുടെ സേവനങ്ങൾ എളുപ്പമാക്കുന്നതിൻ്റേയും വ്യാപകമാക്കുന്നതിൻ്റേയും ഭാഗമായാണ് റിമോട്ട് പരിശോധന സംവിധാനത്തിന് തുടക്കം കുറിക്കുന്നതെന്ന്, നജൂം കമ്പനി സിഇഒ ഡോ. മുഹമ്മദ് അൽ-സുലൈമാൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

 

Share
error: Content is protected !!