കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് സ്വദേശി ഒമാനിലെ സലാലയിൽ മരിച്ചു. നന്തി സ്വദേശി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖാണ് മരിച്ചത്. 55 വയസായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗതതില്‍ ചികിത്സയിലായിരുന്നു. 28 വര്‍ഷമായി സലാല മില്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്.

ഭാര്യ അസ്മ മക്കള്‍, റാനിഷ്, ഫര്‍ഹാന. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക്  വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!