ഷാർജയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു. മാട്ടൂലിലെ പള്ളിവളപ്പിൽ മുഹമ്മദ്‌ അൻസാരിയാണ് മരിച്ചത്. 44 വയസായിരുന്നു. പരേതനായ പള്ളിവളപ്പിൽ മുസ്തഫ മാസ്റ്ററുടെ മകനാണ്.  ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസം.

മാതാവ്​: മറിയം. ഭാര്യ: മാട്ടൂൽ സ്വദേശിനി സമീറ. മക്കൾ: ഫർഹ, ഷംഹ. സഹോദരങ്ങൾ: നിസാർ, മുഹമ്മദ്‌ കുഞ്ഞ്, മൂസ, റസിയ, ഫർസാന. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!