ഒരു കുടുബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരണവാർത്ത പുറത്തറിയിച്ചത് ചെറിയ കുട്ടികൾ

കൊച്ചി∙ വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.  അമ്മയെയും മകളെയും മകളുടെ ഭർത്താവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ(65), മകൾ രജിത(35), രജിതയുടെ ഭർത്താവ് പ്രശാന്ത് (40) എന്നിവരാണ് മരിച്ചത്. രജിതയെ വിഷം കഴിച്ചും മറ്റു രണ്ടു പേരെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് മൂവരുടേയും മരണം സംഭവിച്ചതെന്നാണ് പോലീസ് നിഗമനം.

പ്രശാന്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിച്ചപ്പോഴാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്. പൊടിമിൽ നടത്തിയിരുന്ന പ്രശാന്തിന് ഒന്നര കോടിയിലേറെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. സാമ്പത്തികപ്രതിസന്ധി മൂലം മരിക്കുന്നതായി ഇവരുടെ ആത്മഹത്യക്കുറിപ്പു കണ്ടുകിട്ടി.

രജിത-പ്രശാന്ത് ദമ്പതിമാരുടെ 12-ഉം എട്ടും വയസ്സുള്ള കുട്ടികളാണ് മാതാപിതാക്കളെയും മുത്തശ്ശിയെയും വീട്ടില്‍ മരിച്ചനിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.

വീട്ടില്‍ വന്ന് പരിശോധിച്ചപ്പോള്‍ മൂന്നുപേരെയും മരിച്ചനിലയിലാണ് കണ്ടതെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. ‘ഒരു സുഹൃത്താണ് വിളിച്ച് വിവരം പറഞ്ഞത്. ആ സമയത്ത് കുട്ടികള്‍ വീടിന്റെ പുറത്തായിരുന്നു. അകത്തുകയറി നോക്കിയപ്പോള്‍ മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മുകള്‍നിലയിലെ മുറിയിലാണ് കിടന്നിരുന്നത്. വീട്ടിലെ മുറികളെല്ലാം തുറന്നിട്ടനിലയിലായിരുന്നു’ – അദ്ദേഹം പറഞ്ഞു. കുടുംബത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി അറിയില്ലെന്ന് പ്രദേശവാസിയായ മറ്റൊരാളും പ്രതികരിച്ചു. നാട്ടുകാരുമായി നല്ലരീതിയില്‍ പെരുമാറിയിരുന്ന കുടുംബമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് വെണ്ണലയിലെ വീട്ടില്‍ മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.  വീട് വെച്ചതുമായി ബന്ധപ്പെട്ടും ഫ്‌ളോല്‍ മില്‍ ബിസിനസുമായി ബന്ധപ്പെട്ടും ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നതായാണ് സൂചന. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

 

Share
error: Content is protected !!