യു.എ.ഇ യിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം സ്വദേശി യു.എ.ഇയിലെ അൽ ഐനിൽ കുഴഞ്ഞ് വീണ് മരിച്ചു. പെരിന്തൽമണ്ണ വലിയങ്ങാടി ഉതുവല്ലിപ്പറമ്പിലെ പഴന്തറ റഫീഖാണ് മരിച്ചത്. 54 വയസായിരുന്നു. അൽ ഐനിൽ ടൈലറായി ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്​. മാതാവ്: പരേതയായ നെച്ചിയിൽ ഫാത്തിമ. ഭാര്യ: ആയിഷക്കുട്ടി ചുണ്ടമ്പറ്റ. മക്കൾ: റുഖ്സാന, ഫർസാന, അർഷാന, ദിൽഷാന, ഷഹനാസ്. മരുമക്കൾ: അൻവർ കീരിത്തൊടി, ബഷീർ കണ്ണാടിക്കൽ, സ്വാലിഹ് കടൂപാലി, ആഷിഖ് പൊരുതിയിൽ, റാഷിഫ് പച്ചീരി. സഹോദരങ്ങൾ: അലവി, ആയിഷ, സറീന.

മൃതദേഹം നാട്ടിലെത്തിച്ച് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് സാമുഹിക പ്രവർത്തകർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!