കഅബയുടെ ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നുള്ള ചിത്രങ്ങള്‍

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയുടെ ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. വിശുദ്ധ കഅബയും, മസ്ജിദുല്‍ ഹറാം പള്ളിയും, പരിസര പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് സൌദി പ്രസ്സ് ഏജന്‍സിയാണ്. പ്രാര്‍ഥന നിര്‍വഹിക്കുന്ന തീര്‍ഥാടകരും, ഹറം പള്ളിയുടെ ഏറ്റവും പുതിയ വിപുലീകരണ പ്രവര്‍ത്തനങ്ങളുമെല്ലാം ചിത്രങ്ങളില്‍ കാണാം.

Share
error: Content is protected !!