സൌദിയില്‍ രഹസ്യ ക്യാമറകള്‍ക്ക് നിയന്ത്രണം
റിയാദ്: രഹസ്യ ക്യാമറകളുടെ ഇറക്കുമതി നിരോധിച്ചതായി സൌദി സക്കാത്ത് ടാക്സ് ആന്ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സിസിടിവി ക്യാമറകൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് മാത്രമേ അനുമതിയുള്ളൂ. പക്ഷേ ഇത് വ്യക്തിപരമായ ആവശ്യത്തിനായിരിക്കണം. വ്യക്തികളുടെ പേരുകളിലായിരിക്കണം. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇത് അനുവദിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.
വേട്ടയ്ക്കു ഉപയോഗിയ്ക്കുന്ന ആയുധങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു പൌരന്‍റെ അന്വേഷണത്തിന് മറുപടിയായാണ് അതോറിറ്റിയുടെ ഈ പ്രതികരണം.